Connect with us

National

അറുപത് ശതമാനം അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി

Published

|

Last Updated

മുംബൈ: അറുപത് ശതമാനം അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 14 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇതിനകം ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്തതെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

8.11 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അസാധു നോട്ടുകളുടെ 57 ശതമാനം വരും. 33,498 കോടി രൂപയുടെ നോട്ടുകള്‍ മാറ്റി വാങ്ങിയിട്ടുണ്ട്. ഇത് അസാധു നോട്ടുകളുടെ മൂന്ന് ശതമാനവും വരും.

പുതിയ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി തത്ക്കാലം നിര്‍ത്തിവെച്ചിട്ടുണ്ട്. കൂടുതല്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ വേണ്ടിയാണിതെന്നും റിസര്‍വ് ബാങ്ക് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. രണ്ടായിരം രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ പ്രിന്റിംഗ് തുടങ്ങിയിരുന്നു. എന്നാല്‍ 500 രൂപ നോട്ടുകള്‍ അസാധുവാക്കിതിന് ശേഷമാണ് പ്രിന്റ് ചെയ്യാന്‍ തുടങ്ങിയത്.

നവംബര്‍ ഒന്‍പതിന് ശേഷം 2,50,115 കോടി രൂപയുടെ നോട്ടുകളാണ് ആര്‍ബിഐ പുറത്തിറക്കിയത്. ഇതില്‍ 2,16,617 കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളും എടിഎമ്മുകളും വഴി ഇതിനകം പിന്‍വലിച്ചുകഴിഞ്ഞു. മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തില്ല എന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.