Connect with us

National

പൂനെയിലെ ബേങ്ക് ലോക്കറുകളില്‍ നിന്ന് 10.80 കോടി പിടിച്ചെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: ആദായ നികുതി ഉദ്യോഗസ്ഥര്‍ പൂനെയിലെ ബേങ്ക് ലോക്കറുകളില്‍ നിന്ന് 10.80 കോടി രൂപ പിടിച്ചെടുത്തു. ഒരു വ്യാക്തിയുടെ വ്യത്യസ്ത ലോക്കറുകളില്‍ നിന്നാണ് കള്ളപ്പണം പിടിച്ചത്. പൂനെയിലെ പാര്‍വതി മേഖയിലുള്ള ബേങ്ക് ഓഫ് മഹാരാഷ്ട്രയിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പിടികൂടിയവയില്‍ 8.8 കോടി രൂപയുടെ പുതിയ നോട്ടുകളും ബാക്കിയുള്ളവ നിരോധിക്കപ്പെട്ട പഴയ നോട്ടുകളുമാണ്. ബേങ്ക് ലോക്കറുമായി ബന്ധപ്പെട്ട് കൃത്രിമം നടന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 15 ലോക്കറുകളിലാണ് റെയ്ഡ് നടത്തിയത്. ബേങ്കിലെ രേഖകള്‍ പ്രകാരം ഇതില്‍ പെട്ട രണ്ട് ലോക്കറുകള്‍ 12 തവണ തുറന്നതായി വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ മാസവും ഈ മാസവുമായിട്ടാണ് തുറന്നത്. വലിയ ബാഗുമായി എത്തിയ വ്യക്തിയാണ് ബേങ്ക് ലോക്കറുകളില്‍ പണം നിക്ഷേപിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം കൊണാട്ട് പ്ലേസിലെയും നോയ്ഡയിലെയും ആക്‌സിസ് ബേങ്ക് ശാഖകളിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തി. ഇതു സംബന്ധിച്ച് എന്തെങ്കിലും പിടികൂടിയതായി റിപ്പോര്‍ട്ടില്ല.

 

---- facebook comment plugin here -----

Latest