Connect with us

National

രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്ന നീക്കങ്ങളെ ചെറുക്കും: ഡല്‍ഹി ശരീഅത്ത് കൗണ്‍സില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള നീക്കങ്ങളിലൂടെ രാജ്യത്ത് നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് ഡല്‍ഹി ശരീഅത്ത് കൗണ്‍സില്‍. സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം നിയമ മാറ്റത്തിലൂടെ മാറ്റാന്‍ നീക്കം നടത്തുന്നവര്‍ രാജ്യത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇസ്‌ലാം ഒന്നും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്നില്ല. മതത്തില്‍ നിര്‍ബന്ധമില്ലെന്നത് സൂര്യസമാനം വ്യക്തമാണ്. തീവ്രവാദത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഏത് മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. ഏകസിവില്‍കോഡ് നടപ്പാലാക്കാനുള്ള നീക്കം രാജ്യത്ത് അനുവദിക്കാനാകില്ലെന്നും സമ്മേളനം വ്യക്തമാക്കി.
ഡല്‍ഹി ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജാവേദ് നഖ്ശബന്തി ഡല്‍ഹി അധ്യക്ഷത വഹിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, പ്രൊഫ. മഹ്മൂദ്, ഡോ. അഫ്‌സാര്‍ അഹ്മദ് അലഹബാദ്, ഡോ. അബ്ദുല്‍ ഖാദര്‍ ഹബീബി ബീഹാര്‍, സയ്യിദ് ജമീഅ് അലി നഖ്‌വി, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, അബ്ദുല്ലത്വീഫ് സഅദി, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി സംസാരിച്ചു.
വൈകുന്നേരം നടന്ന അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സ് സുഡാന്‍ അംബാസഡര്‍ ഡോ. സിറാജുദ്ദീന്‍ ഹാമിദ് യൂസുഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സഊദിയിലെ ഡോ. അബ്ദുയമാനി അന്താരാഷ്ട്ര പുരസ്‌കാരം ഫലസ്തീന്‍ അംബാസഡര്‍ ഡോ. അദ്‌നാന്‍ അബൂ അല്‍ ഹയ്ജയില്‍ നിന്ന് കാന്തപുരം എ പി അബൂബക്കകര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. പ്രൊഫ. എന്‍ പി മഹ്മൂദ് അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം ബഷ്താവി (ഫലസ്തീന്‍), ശൈഖ് മുഹമ്മദ് (ഈജിപ്ത്), ഡോ. ബിഷര്‍ അശ്ശഹ്ര്‍ (സിറിയ), ഡോ. വാഇല്‍ ബതറഖി- ഫലസ്തീന്‍, ഡോ. മാസിന്‍ മഹ്ദി ഐദറൂസ് അല്‍ ജിഫ്‌രി-യമന്‍, അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി-ഇന്ത്യ, അഹ്മദ് മുബാറക്-ടുണീഷ്യ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. തുടര്‍ന്ന് ജോര്‍ദാന്‍ അംബാസഡര്‍ ഹസന്‍ മഹ്മൂദ് ജവാര്‍നഹി, ഉസ്മാന്‍ ഈസ (ലിബിയ), ഡോ. അഹ്മദ് അല്‍ മശാനി (ഖത്തര്‍), ഡോ. മുഹമ്മദ് ഗറാബ് (മൊറോക്കോ) ഡോ. അഹ്മദ് സാലിം (ഒമാന്‍), ഡോ. ശരീഫ് കാമില്‍ ഈജിപ്ത്. തറയിട്ടാല്‍ ഹസന്‍ സഖാഫി, വി എം കോയ മാസ്റ്റര്‍, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, നൗഫല്‍ മുഹമ്മദ് ഖുദ്‌റാന്‍ സംസാരിച്ചു. ശരീഅത്ത് കൗണ്‍സിലിനോടനുബന്ധിച്ച് മര്‍കസ്, സഅദിയ്യ തുടങ്ങിയവയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരുടെ സംയുക്ത സംഗമം കാന്തപുരം ഉദ്ഘാടനം ചെയ്തു.