Kerala
ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാതായി: ചെന്നിത്തല
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാറിന് യാതൊരു നിയന്ത്രണവും ഇല്ലാതായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആറ് മാസമായിട്ടും സംസ്ഥാനത്ത് ഭരണസ്തംഭനം മാത്രമാണ് നടക്കുന്നത്. സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെ ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ് ഉയര്‍ന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ധാര്‍മികത പറയുന്ന സിപിഎം നേതൃത്വം കൊലക്കേസ് പ്രതിയായ എംഎം മണിയോട് മന്ത്രിസ്ഥാനത്ത് തുടരാനാണ് ആവശ്യപ്പെട്ടത്. രാജ്യത്ത് തന്നെ ആദ്യമായാണ് കൊലക്കേസ് പ്രതിയായ ഒരാള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത്. മണി രാജിവെക്കണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----