Eranakulam
ജിഷ വധം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹരജി
കൊച്ചി: ജിഷ വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടയില്‍ വീണ്ടും ഹരജി. എടയാര്‍ ബിനാമിപുരം സ്വദേശി എസ് ജി ഡേവിഡാണ് കോടതിയെ സമീപിച്ചത്. കൊലപാതകത്തെക്കുറിച്ച് പോലീസില്‍ വിവരം ലഭിച്ചിട്ടും കേസെടുക്കാന്‍ വൈകിയതിന് പിന്നില്‍ അട്ടിമറിയുണ്ടെന്നും പ്രതികളെ രക്ഷിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഹരജിയില്‍ ആരോപിക്കുന്നു.
കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് കെ വി പാപ്പുവിന്റെ ആവശ്യം കോടതി നേരത്തെ നിരസിച്ചിരുന്നു.
---- facebook comment plugin here -----