Connect with us

Gulf

ഹജ്ജ്; വൈകല്യമുള്ളവര്‍ക്ക് പ്രത്യേക സംവിധാനമൊരുക്കാന്‍ പഠന നിര്‍ദ്ദേശം

Published

|

Last Updated

ദമ്മാം: ഹജ്ജ് സംവിധാനങ്ങള്‍ വൈകല്യമുള്ളവര്‍ക്ക് കൂടി ഉപയുക്തമാകുന്ന രീതിയില്‍ ഒരുക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഹജ്ജ് ഉന്നധാതികാര സമിതി ചെയര്‍മാനും അഭ്യന്തരമന്ത്രിയുമായ ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് നായിഫ് നിര്‍ദ്ദേശം നല്‍കി. മക്കയിലും മദീനയിലും ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഹജ്ജിനും ഉംറക്കുമെത്തുന്ന ശാരീരികാവശര്‍ക്കും ലഭ്യമാകേണ്ടതുണ്ട്. മക്ക അമീറും രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ ശുപാര്‍ശ ചെയതതാണിക്കാര്യം.

കെട്ടിടങ്ങളും ഹോട്ടലുകളും മശാഇറുകളും ഉള്‍പ്പെടെ വൈകല്യസൗഹൃദ സംവിധാനമാക്കി മാറ്റുന്ന കാര്യം അടുത്ത് നടക്കുന്ന ഹജ്ജ് ഉന്നതാധികാര സമിതി മീറ്റിംഗില്‍ ചര്‍ച്ച ചെയ്യും. റോഡുകള്‍, സ്ട്രീറ്റുകള്‍, മെട്രോ സ്‌റ്റേഷന്‍, ജംറാത്ത്, പാലങ്ങള്‍ തുടങ്ങി ഹജ്ജ് കേന്ദ്രങ്ങള്‍ ശാരിരിക വൈകല്യമുള്ളവരുമായി അനായാസം സഞ്ചരിക്കാന്‍ പാകത്തില്‍ ലോക നിലവാരത്തിലേക്ക് മാറ്റുക എന്നതായിരിക്കും പ്രാഥമിക നടപടി. പ്രത്യേക ആവശ്യം നേരിടുന്ന ഇവര്‍ക്കായി ത്വവാഫ് നിര്‍വഹിക്കാന്‍ പ്രത്യേക ബ്‌ളോക്കുകളും, റെസ്റ്റ് റൂമുകളും നിര്‍മ്മിക്കും. ബന്ധുക്കളോ സഹായികളോ ഇല്ലാത്തവരെ അനുഗമിക്കാന്‍ പ്രത്യേക സന്നദ്ധ സേവകരെയും ഏര്‍പ്പെടുത്താനും ഹജ്ജ് വകുപ്പ് നിര്‍ദ്ദേശത്തിലുണ്ട്. നിലവിലെ സൗകര്യങ്ങള്‍ പഠിക്കാനും വൈകല്യമുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ മര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ അടുത്ത ഘട്ടങ്ങള്‍ കണ്ടെത്താനും പ്രത്യേക സമിതിയെ നിയമിക്കും.

Latest