Connect with us

Sports

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 129 !

Published

|

Last Updated

സൂറിച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യ വീണ്ടും കുതിപ്പ് നടത്തി. 2017 ല്‍ പുറത്തുവന്ന ആദ്യ റാങ്കിംഗില്‍ ഇന്ത്യ ആറ് സ്ഥാനം മെച്ചപ്പെടുത്തി 129 ലെത്തി. ഒരു ദശകത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണിത്. സെപ്തംബറിന് ശേഷം ഒരു രാജ്യാന്തര മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ റാങ്കിംഗില്‍ മുന്നോട്ട് കയറിയിരിക്കുന്നത്. മറ്റ് ടീമുകളുടെ റിസള്‍ട്ടുകളാണ് ഇന്ത്യക്ക് സ്ഥാന ചലനമുണ്ടാക്കിയത്. നിലവില്‍ 243 പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. നേരത്തെ 217 ആയിരുന്നു.
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ എഫ് സി) അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ പത്തൊമ്പതാം സ്ഥാനത്താണ്.

ഫിഫയില്‍ മികച്ച റാങ്കിംഗ് ഉള്ള ഏഷ്യന്‍ ടീം ഇറാനാണ്. ഇരുപത്തൊമ്പതാം സ്ഥാനത്താണ് ഇറാനിയന്‍ ടീം. ദക്ഷിണ കൊറിയ മുപ്പത്തേഴാം സ്ഥാനത്തും ആസ്‌ത്രേലിയ നാല്‍പ്പത്തിനാലാമതും.
ദക്ഷിണേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സാഫ്) അംഗങ്ങളില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍. രണ്ടാം സ്ഥാനത്തുള്ള മാലദ്വീപ് 145താം സ്ഥാനത്താണ്. നേപ്പാള്‍ (175), ഭൂട്ടാന്‍ (176), ബംഗ്ലാദേശ് (190), ശ്രീലങ്ക (196), പാക്കിസ്ഥാന്‍ (197).
മികച്ച കുതിപ്പ് നടത്തിയത് ഇരുപത്തിരണ്ട് സ്ഥാനം കയറി 128 ല്‍ എത്തിയ സുരുനാമാണ്. ഏറ്റവും മോശം പ്രകടനക്കാരില്‍ അഫ്ഗാനിസ്ഥാന്‍ (151), ബംഗ്ലാദേശ് (190), മൗറിറ്റാനിയ(113), ട്രിനിഡാഡ്&ടൊബാഗോ (83) ടീമുകളുണ്ട്. അഞ്ച് സ്ഥാനം താഴേക്കിറങ്ങി ഈ ടീമുകള്‍.

 

Latest