Connect with us

Kozhikode

എസ് എഫ് ഐ, കെ എസ് ടി യു പ്രതിഷേധ മാര്‍ച്ച് : കെ എം സി ടിയില്‍ സംഘര്‍ഷം; ലാത്തിചാര്‍ജ്‌

Published

|

Last Updated

മുക്കം കെ എം സി ടി കോളജില്‍ പോലീസുമായി ഏറ്റുമുട്ടുന്ന സമരക്കാര്‍

കോഴിക്കോട്: കളന്‍തോട് കെ എം സി ടി പോളിടെക്‌നിക് കോളജിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

വിദ്യാര്‍ഥികളില്‍ നിന്ന് അമിതമായി പിഴ ഈടാക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസം വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളജില്‍ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെതിരെയായിരുന്നു ഇന്നലെ വീണ്ടും സമരം നടന്നത്. പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ രാവിലെ ആരംഭിച്ച സമരത്തിനിടെ പോളിടെക്‌നിക് ഓഫീസിന്റെ ഗ്ലാസുകള്‍ സമരക്കാര്‍ അടിച്ചു തകര്‍ത്തു. പ്രിന്‍സിപ്പലിന്റെ ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ഈ സമയം ഓഫീസില്‍ പ്രിന്‍സിപ്പല്‍ ഇല്ലായിരുന്നു.
അതിനിടെ രാവിലെ 10.45 ഓടെ കെ എസ് യു പ്രവര്‍ത്തകര്‍ പോളിടെക്‌നിക്കിലേക്ക് മാര്‍ച്ച് നടത്തി. കെ എസ് യു ജില്ലാ പ്രസിഡന്റ് ദുല്‍കിഫില്‍ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സി ഐ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രധാന ഗേറ്റിലൂടെ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു.

സമരക്കാര്‍ നടത്തിയ കല്ലേറില്‍ ഒരു വിദ്യാര്‍ഥിയുടെ തലക്ക് പരുക്കേറ്റു. വെള്ള പ്പൈപ്പിന് തട്ടി പൈപ്പ് പൊട്ടി. തുടര്‍ന്ന് എസ് എഫ് ഐ, കെ എസ് യു നേതാക്കള്‍ വൈസ് പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി ബുധനാഴ്ച പ്രിന്‍സിപ്പലുമായി സംസാരിക്കാന്‍ അവസരം നല്‍കിയതോടെ സമരക്കാര്‍ പിരിഞ്ഞു പോകുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോളിടെക്‌നിക് അനിശ്ചിതകാലത്തേക്ക് അടച്ചതായി കോളജധികൃതര്‍ അറിയിച്ചു.