Connect with us

Malappuram

സി പി എം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍

Published

|

Last Updated

തിരൂര്‍: താനാളൂര്‍ നിറമരതൂര്‍ ഉണ്യാലില്‍ സി പി എം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ താനൂര്‍ പോലീസ് പിടികൂടി .

അജിക്കാന്റെ പുരക്കല്‍ ഇര്‍ഷാദ് (20) അലി ഹാജിന്റെ പുരക്കല്‍ ഖലീല്‍ (20) ബീരിച്ചീന്റെ പുരയ്ക്കല്‍ ഉനൈസ്(19) പള്ളിമാന്റെ പുരയ്ക്കല്‍ സാബിര്‍ (22) പള്ളിമാന്റെ പുരയ്ക്കല്‍ അക്ബര്‍ (22) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ആറരയോടെ താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് താനൂര്‍ സി ഐ അലവിയും സംഘവും വലയിലാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് പുലര്‍ച്ചെ മൂന്നിന് ഉണ്യാല്‍ ഫിഷറീസ് ഗ്രൗണ്ടില്‍ വെച്ച് ഒമ്പത് സി പി എം പ്രവര്‍ത്തകര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.