Business
ടാലന്‍മാര്‍ക്ക്: സൂഖുകളുടെ മോക്അപ്പ് പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ ടാലന്‍മാര്‍ക്ക് നിര്‍മിക്കുന്ന കള്‍ച്ചറല്‍ സെന്ററിലെ സൂഖുകളുടെ മോക്അപ്പ് പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. പരമ്പരാഗത സൂഖിന്റെ രൂപം വിശദീകരിക്കുന്ന മോക്കപ്പ്, കള്‍ച്ചറല്‍ സെന്ററിന്റെ പ്രവര്‍ത്തനം അടുത്തറിയാന്‍ സഹായിക്കും വിധത്തിലാണ് സംവിധാനിച്ചിരിക്കുന്നത്. പരമ്പരാഗത സൂഖുകളിലെ കച്ചവട രീതികളെ ആധുനിക വ്യാപാര സാധ്യതകളുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്ത കള്‍ച്ചറല്‍ സെന്റര്‍ സൂഖിന്റെ പ്രദര്‍ശനം കാണാനും വ്യാപാര സാധ്യതകളെ കുറിച്ചറിയാനും ഇന്നലെ നിരവധി പേരെത്തി.
മര്‍കസ് നോളജ് സിറ്റിയിലെ രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററില്‍ ഇന്റര്‍നാഷനല്‍ മ്യൂസിയം, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയ സംരംഭങ്ങള്‍ക്കൊപ്പമാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ സൂഖും ഒരുങ്ങുന്നത്. മോക് അപ്പ് പ്രദര്‍ശനോദ്ഘാടനം കഴിഞ്ഞ ദിവസം നോളജ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, സി ഇ ഒ ഡോ. അബ്ദുല്‍ സലാം, ടാലന്‍മാര്‍ക് ഡറക്ടര്‍മാരായ, എം ഹബീബുര്‍റഹ്മാന്‍, എന്‍ ഹിബതുല്ല, ടി കെ മുഹമ്മദ് ഷക്കീല്‍ എന്നിവരും പങ്കെടുത്തു.
വിവിധ ഇനങ്ങളിലായി അമ്പതോളം വ്യത്യസ്ത സാധ്യതകളും 140 ഷോപ്പുകളും ഉള്‍ക്കൊള്ളുന്നതാണ് മര്‍കസ് കള്‍ച്ചറല്‍ സെന്റര്‍ സൂഖ്. വ്യത്യസ്ത സംരംഭ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ അവസരമുണ്ടെ ന്നും സൂഖുകളെ കുറിച്ചും നിക്ഷേപ സാധ്യതകളെ കുറിച്ചും കൂടുതല്‍ അറിയുന്നതിനും സൂഖുകളുടെ മോക് അപ്പ് സന്ദര്‍ശിക്കുന്നതിനും 8606001100 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഡയരക്ടര്‍മാര്‍ അറിയിച്ചു.