Kerala
എല്‍ ഡി എഫ് വലിയ വിജയം നേടും; പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്ക് പിന്നില്‍ രാഷ്ട്രീയ നിരാശ: എ വിജയരാഘവന്‍
തൃശ്ശൂര്‍ | നിയമസഭാ സ്പീക്കര്‍ക്കെതിരെ ആരോപണമുന്നയിക്കുന്നതിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘന്‍. സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവര്‍ത്തന രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ വിശദീകരണം നല്‍കിയിട്ടും ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യതയല്ല. രാഷ്ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ എത്രത്തോളം തരംതാഴ്ത്തി എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകളെന്നും വിജയരാഘവന്‍ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആശ്വാസവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാകും
തിരഞ്ഞെടുപ്പ് പ്രചരണം അവര്‍ അപവാദം പ്രചരിപ്പിക്കാനും അസത്യം പ്രചരിപ്പിക്കാനുമാണ് യുഡിഎഫ് ഉപയോഗിച്ചത്.
കേരളത്തെ വര്‍ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുകുമോ എന്ന പരിശ്രമവും യു ഡി എഫും ബിജെപിയും നടത്തുന്നുണ്ട്.
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന ശേഷം യുഡിഎഫ് അതീവ ദുര്‍ബലമായിരിക്കുകയാണ്. യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത കൂട്ടുന്ന മുഖ്യഘടകമാണതെന്നും വിജയരാഘവന്‍ പറഞ്ഞു