Malappuram
ലോക അറബി ഭാഷാ ദിനാചരണം: മഅ്ദിന്‍ ഫിയസ്ത അറബിയ്യ വ്യാഴാഴ്ച
മലപ്പുറം | ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഫിയസ്ത അറബിയ്യ വ്യാഴാഴ്ച നടക്കും. രാവിലെ 9 മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടി ഡോ. സൈഫ് റാഷിദ് അല്‍ ജാബിദി ദുബൈ (പ്രസിഡന്റ്, യൂണിയന്‍ ഓഫ് അറബ് അക്കാദമിക്‌സ്& സ്‌കോളേഴ്‌സ്) ഉദ്ഘാടനം ചെയ്യും. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.
ടൂറിസം, തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, അധ്യാപനം, വിവര്‍ത്തനം തുടങ്ങിയ മേഖലകളിലെ അറബി അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ സെഷനുകള്‍ക്ക് ഡോ. ശൈഖ് സലീം അലവാന്‍ അല്‍ ഹുസൈനി ആസ്‌ത്രേലിയ (ഡയറക്ടര്‍, ഇസ്‌ലാമിക് ഹൈ കൗണ്‍സില്‍), ഡോ. ഹൈതം വസീര്‍ ജോര്‍ദ്ദാന്‍, ശൈഖ് അഹമ്മദ് ബിന്‍ അലി അല്‍ ഹാരിസി ഒമാന്‍, ശൈഖ് അബ്ദുല്ല അലി ഖമീസ് യമന്‍, ഡോ. ഉമര്‍ ബര്‍മാന്‍ അല്‍ജീരിയ, ഡോ. മുഹമ്മദ് മക്കാവി ഈജിപ്ത്, ശൈഖ് അബ്ദുല്‍ അലീം ബദ്ദാഇ ഒമാന്‍, ശൈഖ് അലി ഹാനി ജോര്‍ദ്ദാന്‍, ഡോ. ശൈഖ് അബ്ദുസ്സമദ് മൊറോക്കോ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രമുഖരുമായുള്ള ഇന്റര്‍വ്യൂ, ഭാഷാ പഠന മാതൃകകള്‍, അറബിക് കലിഗ്രഫി വര്‍ക്ക് ഷോപ്പ്, അവാര്‍ഡ് ദാനം തുടങ്ങിയ പരിപാടികള്‍ നടക്കും. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളിലെ ഭാഷാ പഠന രീതികളും പരിപാടിയില്‍ അവതരിപ്പിക്കും. പരിപാടികള്‍ ഓണ്‍ലൈനായി വീക്ഷിക്കുന്നതിന്് www.youtube.com/MadinAcademy