Connect with us

Gulf

കരസേനാ മേധാവി സഊദിയിൽ

Published

|

Last Updated

റിയാദ് | ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള സൈനിക – നയതന്ത്ര സഹകരണം  കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചീഫ് ഓഫ് ഇന്ത്യന്‍ ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ ദ്വിദിന സന്ദർശനത്തിനായി സഊദിയിലെത്തി. ആദ്യമായാണ്  ഇന്ത്യൻ സൈനിക  മേധാവി  സഊദിയിൽ സന്ദർശനത്തിനായി  എത്തുന്നത്.

റിയാദിലെത്തിയ സേനാ മേധാവിയെ സഊദി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഫയ്യദ് ബിൻ ഹമീദ് അൽ റുവൈലി  സ്വീകരിച്ചു. പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളാണ് സന്ദര്‍ശനത്തിലെ പ്രധാന ലക്ഷ്യം.

ഇരു സൈനിക മേധാവികളും മേഖലയിലെ സൈനിക സഹകരണത്തെക്കുറിച്ചും സൈനിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു. റോയൽ സഊദി  ലാൻഡ് ഫോഴ്‌സിന്റെ ആസ്ഥാനം, ജോയിന്റ് ഫോഴ്‌സ് കമാൻഡ് ഹെഡ്ക്വാർട്ടേഴ്‌സ്, കിംഗ് അബ്ദുൽ അസീസ് മിലിട്ടറി അക്കാദമി അദ്ദേഹം സന്ദർശിക്കുകയും നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിൽ സംസാരിക്കുകയും ചെയ്യും.

Latest