National
36 റണ്‍സിന് ഓള്‍ ഔട്ട്; ടെസ്റ്റ് ക്രിക്കറ്റില്‍ നാണം കെട്ട് ഇന്ത്യ
സിഡ്‌നി | ടെസ്റ്റ് ക്രിക്കറ്റില്‍ നാണംകെട്ട് ഇന്ത്യന്‍ ടീം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തിലാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര കനത്ത പരാജയം ഏറ്റ് വാങ്ങിയത്. 36 റണ്‍സാണ് ഇന്ത്യക്ക് ആകെ നേടാനായത്. ടീമിലെ ഒരാള്‍ക്കു പോലും രണ്ടക്കം തികക്കാനായില്ലെന്ന നാണക്കേടുമായാണ് ഇന്ത്യ പുറത്തായത്.
40 പന്തില്‍ ഒരു ഫോര്‍ അടക്കം ഒന്‍പത് റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിംഗ്സിലെ 53 റണ്‍സ് ലീഡ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് ആകെ ലീഡ് 89 റണ്‍സ് മാത്രമാണ്.
അഞ്ച് ഓവറില്‍ മൂന്ന് മെയ്ഡന്‍ അടക്കം എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജോഷ് ഹെയ്സല്‍വുഡ്, 10.2 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്.
---- facebook comment plugin here -----