Kerala
ലീഗ് വിമതന്‍ പിന്തുണച്ചു; മുക്കം നഗരസഭ ഇടതുപക്ഷം ഭരിക്കും
മുക്കം | ലീഗ് വിമതന്റെ പിന്തുണയോടെ കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭ എല്‍ ഡി എഫ് ഭരിക്കും. ഇവിടെ എല്‍ ഡി എഫും യു ഡി എഫും 15 വീതം സീറ്റുകളിലാണ് ജയിച്ചത്. ഒരു സ്വതന്ത്രനും രണ്ട് സീറ്റില്‍ എന്‍ ഡി എയും വിജയിച്ചിരുന്നു.
ഭരണമുറപ്പിക്കുന്നതിന് ഇരു മുന്നണികള്‍ക്കും സ്വതന്ത്രന്റെ പിന്തുണ നിര്‍ബന്ധമായിരുന്നു. സ്വതന്ത്രനായ മുഹമ്മദ് അബ്ദുല്‍ മജീദ് എല്‍ ഡി എഫിനെ പിന്തുണച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. മുസ്ലിം ലീഗ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് മജീദ് സ്വതന്ത്രനായി മത്സരിച്ചത്.
മുക്കം നഗരസഭയില്‍ യു ഡി എഫിന് ലഭിച്ച 15 സീറ്റുകളില്‍ മൂന്നെണ്ണം നേടിയത് വെല്‍ഫെയര്‍ പാര്‍ട്ടിയായിരുന്നു.
---- facebook comment plugin here -----