Connect with us

Kerala

കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ വന്‍ അട്ടിമറി

Published

|

Last Updated

കണ്ണൂര്‍ | കോണ്‍ഗ്രസിലെ ഗ്രൂപ്പിസം കാരണം കണ്ണൂരില്‍ യു ഡി എഫിന്റെ കുത്തകയായ നടുവില്‍ പഞ്ചായത്ത് മുന്നണിക്ക് നഷ്ടപ്പെട്ടു. യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ അലക്‌സ് ചുനയം മാക്കലിനെതിരെ ഐ ഗ്രൂപ്പ് വിമതനായ ബേബി ഓടംപള്ളി സ്ഥാനാര്‍ഥിയാകുകയും ഇടത് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. ഡിസിസി സെക്രട്ടറി കൂടിയായ ബേബിക്കൊപ്പം മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും കൂറുമാറി. യു ഡി എഫ് 11, എല്‍ ഡി എഫ് ഏഴ്, എന്‍ഡിഎ ഒന്ന് എന്നിങ്ങനെയായിരുന്നു ഇവിടത്തെ കക്ഷി നില.

 

 

Latest