Kerala
അന്യ സംസ്ഥാന ലോട്ടറികള്‍ വില്‍പ്പന നടത്താമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും
തിരുവനന്തപുരം | അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകും. ഇന്ന് ലോട്ടറി തൊഴിലാളികളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ നാഗാലാന്റ് ലോട്ടറി എടുക്കരുതെന്ന് ഏജന്റുമാരോട് നിര്‍ദേശിക്കുമെന്നാണ് അറിയുന്നത്.അന്യസംസ്ഥാന ലോട്ടറി വില്‍പന സംസ്ഥാനത്തിന് സാമ്പത്തികാഘാതത്തിന് ഇടയാക്കുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.
നാഗാലാന്റ് ലോട്ടറി വില്‍പന തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് വിധി പറഞ്ഞത്. അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്
വിവാദ വ്യവസായിയായ സാന്റിയോഗി മാര്‍ട്ടിന്റെ സ്ഥാപനമായ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊലൂഷ്യന്‍ എന്ന കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.