Connect with us

National

പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ച ശേഷം യുവകര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിവെച്ച ശേഷം യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വൈദ്യുതി വിതരണ കമ്പനി ഉപദ്രവത്തില്‍ മനം നൊന്താണ് മുനേന്ദ്ര രജപുത്(35) എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് വൈദ്യുതി കമ്പനിയുടെ കുടിശ്ശിക തിരിച്ചടക്കണമെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് ഇയാള്‍ക്ക് 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായിരുന്നു. തുടര്‍ന്ന് വിതരണ കമ്പനിയായ ഡിസ്‌കോം മുനേന്ദ്രയുടെ മില്ലും മോട്ടോര്‍സൈക്കിളും ജപ്തി ചെയ്തു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ

മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണ് കര്‍ഷകന് ഉള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest