Kerala
പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു
കോഴിക്കോട് | ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. രണ്ടു ദിവസം മുമ്പ് ഒമ്പത് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ ആന കിണറിനു സമീപത്തു തന്നെ കുഴഞ്ഞുവീണിരുന്നു. ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിവരുന്നതിനിടെയാണ് ആന ചരിഞ്ഞത്.
കിണറില്‍ വീണതിന്റെ തളര്‍ച്ചയും ഭക്ഷണം കിട്ടാതിരുന്നതിനെ തുടര്‍ന്ന് കിണറിലെ ചെളി ഭക്ഷിച്ചതും നിര്‍ജ്ജലീകരണവുമാണ് ആന ചരിയാന്‍ ഇടയാക്കിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 12 അടി താഴ്ചയിലേക്ക് വീണ ആനയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ വശങ്ങള്‍ ഇടിച്ച് വഴിയൊരുക്കിയാണ് പുറത്തെത്തിച്ചിരുന്നത്.
---- facebook comment plugin here -----