Kasargod
മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാരെ ആദരിച്ചു

ദേളി : സഅദിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പലായി തിരഞ്ഞടുക്കപ്പെട്ട മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാരെ ആദരിച്ചു. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.
സഅദിയ്യ സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡും എൻ എ അബൂബക്കർ ഹാജിയും ചേർന്ന് ഷാളണിയിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈൻ കടവത്തും സ്കൂൾ മോറൽ ഡിപ്പാർട്മെന്റ് തലവൻ കൊല്ലമ്പാടി അബ്ദുൾ കാദർ സഅദിയും ചേർന്ന് സ്നേഹാദരം നൽകി.
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഷാഫി ഹാജി കിഴുർ, അബ്ദുർറഹ്മാൻ കല്ലായി തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹനീഫ എം സ്വാഗതവും സ്കൂൾ വൈസ് പ്രിൻസിപ്പൽ ആസിഫ് ഫാളിലി നന്ദിയും പറഞ്ഞു.
---- facebook comment plugin here -----