Connect with us

Kerala

കെ എസ് ആര്‍ ടി സി തൊഴിലാളി സംഘടനകളുമായി ഇന്ന് എം ഡി ചര്‍ച്ച നടത്തും

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ കെടുകാര്യസ്ഥതക്കെതിരെ എം ഡി നടത്തിയ പാരമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ ഇന്ന് ചര്‍ച്ച. എം ഡി ബിജു പ്രഭാകറും തൊഴിലാളി സംഘടനകളുമായി വൈകിട്ടാണ് ചര്‍ച്ച നടത്തുക. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാര്‍ക്കെതിരെ എം ഡിയുടെ പരാമര്‍ശത്തിനെതിരെ യൂണിനയനുകള്‍ രംഗത്ത് വന്നതിന് ശേഷമുള്ള ചര്‍ച്ചക്ക് പ്രാധാന്യമേറെയാണ്.

ജീവനക്കാരെ ആക്ഷേപിച്ച എം ഡി അഭിപ്രായം പിന്‍വലിക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളെ മൊത്തത്തില്‍ താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും ഏതാനും ചില ഉദ്യോഗസ്ഥരും ചില യൂണിയന്‍ നേതാക്കളുമാണ് പ്രശ്‌നക്കാരമെന്നും അദ്ദേഹം വിശദീകരണം നല്‍കിയിട്ടുമുണ്ട്.

ഐ എന്‍ ടി യു സി ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്താന്‍ നിശ്ചിയിച്ചിരുന്നുവെങ്കിലും എം ഡി ഇന്നലെ നടത്തിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനിടെ നൂറുകോടി കാണാനില്ലെന്ന എം ഡിയുടെ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ചര്‍ച്ചകള്‍ക്ക് മുമ്പ് തന്നെ യൂണിയനുകളുടെ എതിര്‍പ്പ് തള്ളി സ്വിഫ്റ്റ് നവീകരണ പദ്ധതിയുമായിമുന്നോട്ട് പോകുമെന്നും കെ എസ് ആര്‍ ടി സി എം ഡി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എം ഡിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചില്‍ നടത്തിയതെന്നും സ്വിഫ്റ്റില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Latest