Kerala
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ലാലിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ നാളെ ഹാജരാക്കണമെന്ന് വിചാരണ കോടതി. വിപിന്‍ലാലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി. വിപിന്‍ ലാലിനെ വിട്ടയച്ചതിന്റെ രേഖകളുമായി കോടതിയില്‍ ഹാജരാകാന്‍ ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിചാരണ കഴിയും വരെ മാപ്പുസാക്ഷികളെ ജയിലില്‍ നിന്ന് വിട്ടയക്കരുതെന്നാണ് ചട്ടം. എന്നാല്‍ വിയ്യൂര്‍ ജയിലില്‍ കഴിയവേ വിപിന്‍ ലാല്‍ പുറത്തിറങ്ങിയത് പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
---- facebook comment plugin here -----