International
ബൈഡന് അഭിനന്ദനവും ആശംസയും അറിയിച്ച് പ്രധാന മന്ത്രി മോദി

ന്യൂഡല്‍ഹി | അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ബൈഡന് മോദി ആശംസകള്‍ നേര്‍ന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ജോ ബൈഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ആഗോള സമാധാനവും സുരക്ഷയും മുന്നോട്ടു കൊണ്ടുപോകുന്നതിലും ഐക്യത്തോടെയാണ് ഇന്ത്യയും അമേരിക്കയും വര്‍ത്തിക്കുന്നത്. മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യ-യു എസ് പങ്കാളിത്തം. ദൃഢമായ ഒരു ഉഭയകക്ഷി അജന്‍ഡ നമുക്കുണ്ടെന്നും മോദി പറഞ്ഞു.
---- facebook comment plugin here -----