Malappuram
ഗുഡ്‌സ് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് നഗരസഭ ശുചീകരണ തൊഴിലാളി മരിച്ചു
നിലമ്പൂർ | ഗുഡ്‌സ് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് നഗരസഭ ശുചീകരണ തൊഴിലാളി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ വേട്ടേക്കോട് പെരുമുണ്ട കോളനിയിലെ ആലച്ചേരിപറമ്പിൽ രാമകൃഷ്ണൻ (മദ്രാസ് മോഹൻ-55) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.20തോടെ നിലമ്പൂർ-അകമ്പാടം റോഡിലെ മൈലാടി പാലത്തിന് സമീപം ഇയാൾ സഞ്ചരിച്ച സ്കൂട്ടറുമായി നിലമ്പൂർ ഭാഗത്തു നിന്നും വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഉടൻ നിലമ്പൂർ ജോയിൻ്റ് ആർ ടി ഒയുടെ വാഹനത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത മാസം ജോലിയിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ സുലോചന.
---- facebook comment plugin here -----