Gulf
ജിദ്ദയില്‍ വന്‍ മയക്കുമരുന്ന് വേട്ട; എട്ട് പേര്‍ അറസ്റ്റില്‍
![](https://assets.sirajlive.com/2021/01/DRUGS.gif)
ജിദ്ദ | ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. സഊദി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തേക്ക് ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ടാബ്ലെറ്റുകള്‍ കടത്താനുള്ള ശ്രമമാണ് തകര്‍ത്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ നജീദി പറഞ്ഞു. ശൃംഖലകളുടെ പ്രവര്‍ത്തനത്തെ സജീവമായി നിരീക്ഷിച്ചു വരുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
മുന്തിരിപ്പഴ ചാക്കിനുള്ളില്‍ ഒളിച്ചുവച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കസ്റ്റംസ് ജനറല്‍ അതോറിറ്റിയുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്നും വക്താവ് വിശദീകരിച്ചു. പിടിയിലായവരില്‍ ആറ് പേര്‍ വിദേശികളും രണ്ട് പേര്‍ സ്വദേശികളുമാണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു.