Connect with us

National

കര്‍ഷക സമരം: 30ന് കര്‍ഷകരുടെ ഉപവാസം, പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 തിന് സമരത്തിലുള്ള കര്‍ഷകര്‍ ഉപവസിക്കും. കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. അതേ സമയം കര്‍ഷകസംഘടനകളുടെ പാര്‍ലമെന്റ് ഉപരോധം മാറ്റിവക്കാനും തീരുമാനമായി.

റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കര്‍ഷക സമരത്തില്‍ നിന്നും രണ്ട് സംഘടനകള്‍ പിന്മാറി. സമരത്തിന്റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14 സംഘടനകളുടെ സംയുക്തവേദിയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വി എം സിംഗിന്റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനുവെന്ന സംഘടനയും പിന്മാറിയത്.

എന്നാല്‍ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ ഇരു സംഘടന നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.

---- facebook comment plugin here -----

Latest