Connect with us

Alappuzha

ആലപ്പുഴ ബൈപാസ്; പ്രാവര്‍ത്തികമായത് അര നൂറ്റാണ്ടിന്റെ സ്വപ്‌നം

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ ബൈപാസ് നാടിന് സമര്‍പ്പിക്കപ്പെട്ടതിലൂടെ സഫലമായത് അരനൂറ്റാണ്ട് കാലത്തെ സ്വപ്‌നമാണ്. 1970കളിലാണ് ബൈപാസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. 1990ലാണ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. പല കാരണങ്ങളാല്‍ പ്രവൃത്തി നീളുകയായിരുന്നു.17 കോടിയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്. ഇപ്പോള്‍ 348 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്.

ദേശീയപാത 66 ല്‍ 6.8 കിലോമീറ്ററിലാണ് ബൈപാസ്. കളര്‍കോടു മുതല്‍ കൊമ്മാടി വരെയാണ് ഇത് നീണ്ടുനില്‍ക്കുന്നത്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പാലം മാത്രം 3.2 കിലോ മീറ്റര്‍ ദൂരത്തോളമുണ്ട്. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനു മുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തില്‍ യാത്രചെയ്യാമെന്നത് ബൈപാസ് തുറന്നുവക്കുന്ന വലിയ സൗകര്യമാണ്.

---- facebook comment plugin here -----

Latest