Connect with us

National

ലക്ഷ്യം നേടാതെ ഒരിഞ്ചുപോലും പിന്നോട്ടില്ല; കര്‍ഷകരുടെ സമരവീര്യത്തിന് മുന്നില്‍ മുട്ടുമടക്കി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന കര്‍ഷക പ്രക്ഷോഭകരുടെ ഉറച്ച നിലപാടിനു മുന്നില്‍ പിന്മാറേണ്ടി വന്ന് പോലീസ്. കര്‍ഷകരെ ഗാസിപൂരിലെ സമരകേന്ദ്രത്തില്‍ നിന്ന് ഒഴിപ്പിക്കാനെത്തിയ പോലീസിനാണ് നടപടി സ്വീകരിക്കാനാകാതെ പിന്‍വാങ്ങേണ്ടി വന്നത്. കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് മടങ്ങിപ്പോയത്.

സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയോ ഗാസിപൂരില്‍ നിന്ന് ഒഴിഞ്ഞുപോവുകയോ ചെയ്യില്ലെന്ന ശക്തമായ നിലപാട് സമരപ്പന്തലിലെത്തിയ പോലീസിനെ കര്‍ഷക നേതാക്കള്‍ അറിയിക്കുകയായിരുന്നു. സമരം ചെയ്യാനുള്ള അവകാശത്തെ ആര്‍ക്കും തടയാനാകില്ല. എന്ത് സംഭവിച്ചാലും സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും നേതാക്കള്‍ പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് കര്‍ഷകര്‍ക്കെതിരെ തത്കാലം നടപടി സ്വീകരിക്കുന്നില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest