Connect with us

Kerala

മലബാര്‍ സിമന്റ്‌സ് അഴിമതി; വിധി ഇന്ന്

Published

|

Last Updated

തൃശൂര്‍ | മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിധി ഇന്ന്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. 2001 മുതല്‍ 2006 വരെയുള്ള ആറു വര്‍ഷക്കാലം ഫ്‌ളൈ ആഷ് വിതരണ കരാറിലെ ക്രമക്കേടുകള്‍ കാരണം മൂന്ന് കോടിയോളം രൂപ കമ്പനിക്ക് നഷ്ടമുണ്ടായതായാണ് കേസ്. വി എം രാധാകൃഷ്ണന്‍ മാനേജിംഗ് ഡയറക്ടറായ കോയമ്പത്തൂരിലെ എ ആര്‍ കെ വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഫ്‌ളൈ ആഷ് കരാര്‍ കൊടുത്തിരുന്നത്. കേസിലെ കുറ്റപത്രം പാലക്കാട് വിജിലന്‍സ് ബ്യൂറോ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ എസ് എസ് മോനി, ജനറല്‍ മാനേജരായിരുന്ന മുരളീധരന്‍ നായര്‍, വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍, രാധാകൃഷ്ണന്റെ സഹായി എസ് വടിവേലു, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, കമ്പനി ഡയറക്ടര്‍മാരായ എല്‍ കൃഷ്ണകുമാര്‍, ടി പത്മനാഭന്‍ നായര്‍ എന്നിവരാണ് പ്രതികള്‍.

Latest