National
കര്‍ഷകരുടെ സമരം 66ാം ദിവസത്തിലേക്ക്; അതിര്‍ത്തികളില്‍ അതീവ ജാഗ്രത
ന്യൂഡല്‍ഹി | പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സന്ധിയില്ലാ സമരം 66ാം ദിവസത്തേക്ക് കടന്നു. ഡല്‍ഹിയുടെ അതിര്‍ത്തിപ്രദേശങ്ങളിലാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ സമരം ചെയ്യുന്നത്. അതിനിടെ, സമരകേന്ദ്രങ്ങളില്‍ അടുത്ത ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഉണ്ടകുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതീവജാഗ്രത ഏര്‍പെടുത്തിയത്. സിംഗു അടക്കമുള്ള മേഖലകളില്‍ സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. കര്‍ഷകര്‍ സ്വന്തം നിലയ്ക്കും സമരകേന്ദ്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷക നേതാക്കള്‍ നിരാഹാര സത്യഗ്രഹം നടത്തും.
അതിനിടെ, സിംഘുവില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. കര്‍ഷകരടക്കം 44 പേരെ കൂടിയാണ് പുതുതായി അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വെള്ളിയാഴ്ചയാണ് സിംഘുവില്‍ വില്‍ സംഘര്‍ഷമുണ്ടായത്. പ്രദേശവാസികളെന്ന് അവകാശപ്പെട്ട് എത്തിയവരു് കര്‍ഷകരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.