National
ഇസ്‌റാഈല്‍ എംബസി സ്‌ഫോടനം: പ്രത്യേക എന്‍ എസ് ജി സംഘം പരിശോധിക്കും
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഇസ്‌റാഈല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ എന്‍ എസ് ജിയിലെ ബോംബ് ഡാറ്റ സെന്റര്‍ പരിശോധിക്കും. ഐ ഇ ഡി ഉപയോഗിച്ചാണ് വെള്ളിയാഴ്ച വൈകിട്ട് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനസ്ഥലം സന്ദര്‍ശിച്ച് പൊട്ടിത്തെറിച്ച വസ്തുക്കള്‍ എന്‍ എസ് ജി സംഘം ശേഖരിച്ചിട്ടുണ്ട്. ഐ ഇ ഡിയില്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് ഫൊറന്‍സിക് സംഘം നേരത്തേ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് ആര്‍ ഡി എക്‌സ് ഉപയോഗിച്ചിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ആര്‍ ഡി എക്‌സ് ഉപയോഗിച്ചിരുന്നുവെങ്കില്‍ ആഘാതം വളരെ വലുതാകുമായിരുന്നു. വലിയ ആക്രമണത്തിനുള്ള പരീക്ഷണമായിരിക്കും ഈ സ്‌ഫോടനമെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഇസ്‌റാഈലിനുള്ള ഇറാന്റെ താക്കീതാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----