Covid19
മറ്റൊരു കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് അപേക്ഷിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്; കൊവാവാക്‌സ് ജൂണില്‍ ലഭ്യമാകും
പുണെ | നൊവാവാക്‌സുമായി ചേര്‍ന്ന് മറ്റൊരു കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ പരീക്ഷിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. കൊവാവാക്‌സ് എന്ന പേരിലുള്ള ഈ വാക്‌സിന്‍ ഈ വര്‍ഷം ജൂണില്‍ തന്നെ ലഭ്യമാകും. യു കെയില്‍ നടത്തിയ പരീക്ഷണത്തില്‍ 89.3 ശതമാനം ഫലപ്രാപ്തിയുണ്ടായെന്ന് നൊവാവാക്‌സ് അറിയിച്ചതിന്റെ പിറ്റേന്നാണ് ഈ പ്രഖ്യാപനം.
സിറം സി ഇ ഒ അദാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. ആറ് നിര്‍മാണ കേന്ദ്രങ്ങളില്‍ നൊവാവാക്‌സ് വാക്‌സിന്‍ എത്തിക്കുന്നുണ്ട്. ഏഴ് രാജ്യങ്ങളിലായി എട്ട് പ്ലാന്റുകളില്‍ നിര്‍മാണം നടത്താനാകുമെന്നാണ് നൊവാവാക്‌സ് പ്രതീക്ഷിക്കുന്നത്.
സിറം ഉള്‍പ്പെടെയുള്ള പ്ലാന്റുകളില്‍ നിന്ന് പ്രതിവര്‍ഷം 200 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് നൊവാവാക്‌സ് കരുതുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും ബ്രിട്ടീഷ് കമ്പനി ആസ്ട്രസെനിക്കയും നിര്‍മിച്ച ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്നറിയപ്പെടുന്ന വാക്‌സിന്‍ സിറം ആണ് ഉത്പാദിപ്പിക്കുന്നത്.