National
ഇസ്‌റാഈല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; ഉപയോഗിച്ചത് പി ഇ ടി എന്‍
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഇസ്‌റാഈല്‍ എംബസിക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ചത് പി ഇ ടി എന്‍ ആണെന്ന് വ്യക്തമായി. വിശദമായ പരിശോധനയിലാണ് സ്‌ഫോടകവസ്തു തിരിച്ചറിഞ്ഞത്. അബ്ദുല്‍ കലാം റോഡിലെ എംബസിക്ക് സമീപമുള്ള നടപ്പാതയിലാണ് വെള്ളിയാഴ്ച വൈകീട്ട് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഏതാനും കാറുകളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. എന്‍ ഐ എ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
അന്വേഷണത്തിന്റെ ഭാഗമായി ചില ഇറാന്‍ പൗരന്മാരെ ചോദ്യം ചെയ്തു. ഇവരുടെ വിസാ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് സ്‌ഫോടനവുമായി ബന്ധമില്ലെന്നാണ് വിവരം. കൊവിഡ് കാലമായതിനാല്‍ വിസ പുതുക്കി കിട്ടിയില്ലെന്നാണ് ഇവര്‍ പറയുന്നത്. എംബസിയെ വിവരം അറിയിച്ചിരുന്നുവെന്നും പറയുന്നു. 4000ത്തോളം പേരില്‍ അധികം വരുന്ന ഇറാന്‍കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയുണ്ട്. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയുടെ പരിശോധനയാണ് പ്രധാനമായും നടത്തുക.