Connect with us

Kerala

സംസ്ഥാനത്ത് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം | അഞ്ച് വയസിന് താഴെുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ തുള്ളിമരുന്ന് വിതരണ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തിലാണ് തുള്ളിമരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 24,690 ബൂത്തുകളാണ് പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. വിതരണം വൈകീട്ട് അഞ്ച് വരെ നീണ്ടുനില്‍ക്കും. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് തുള്ളിമരുന്ന് വിതരണം നടക്കുന്നത്.

സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 24,49,222 കുട്ടികളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
കൊവിഡ് പോസിറ്റീവോ ക്വാറന്റൈനിലോ ആയ കുട്ടികള്‍ക്ക് ക്വാറന്റൈന്‍ പിരീഡ് കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. പൊതു കേന്ദ്രങ്ങളിലെല്ലാം ബൂത്തുകള്‍ സംവിധാനിച്ചിട്ടുണ്ട്.