Connect with us

Kerala

കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് ജോലി; സര്‍ക്കാര്‍ ഉത്തരവിറക്കി

Published

|

Last Updated

തിരുവനന്തപുരം | നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം.

നേരത്തെ, രാജ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 16 ലക്ഷം രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 21നാണ് രാജ്കുമാര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്.