Covid19
LIVE: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ; കേരളത്തിൽ റോഡ് വികസനത്തിന് 65,000 കോടി
ന്യൂഡല്‍ഹി | 2020-21 വര്‍ഷത്തെ പൊതുബജറ്റ് അവതരണം കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ആരംഭിച്ചു. കര്‍ഷക നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബജറ്റ് അവതരണം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിനും തമിഴ്നാടിനും പശ്ചിമ ബംഗാളിനും നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.
കേരളത്തില്‍ 1100 കിലോമീറ്റര്‍ ദേശീയപാതക വികസിപ്പിക്കുന്നതിനായി 65000 കോടി രൂപ പ്രഖ്യാപിച്ചു. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ ദീര്‍ഘിപ്പിക്കുന്നതിന് 1957 കോടി നല്‍കും. മധുര കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയ പാതക്ക് 1.03 ലക്ഷം കോടിയും പശ്ചിമ ബംഗാളില്‍ 675 കിലോമീറ്റര്‍ ദേശീയ പാതക്കായി 75000 കോടി തുടങ്ങിയ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.
കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷമുള്ള ആദ്യ പൊതുബജറ്റാണിത്. കൊവിഡിനെ തുടര്‍ന്ന് കൂടുതല്‍ തകര്‍ന്ന രാജ്യത്തിന്റെ വളര്‍ച്ച ഇടിവ് പരിഹരിക്കുക സര്‍ക്കാറിന്റെ മുമ്പിലുള്ള പ്രധാന വെല്ലുവിളിയാണ്. ഇത് ലക്ഷ്യംവെച്ചുള്ള ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. കൂടാതെ രാജ്യത്തെ കര്‍ഷക സമരം കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര ലക്ഷ്യമിട്ട് ചില ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.
ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റില്‍ കാര്‍ഷിക-ആരോഗ്യ-തൊഴില്‍-വ്യവസായ മേഖലകളില്‍ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ട് വച്ചേക്കും. ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം.