Covid19
ലോകത്തെ കൊവിഡ് കേസുകള്‍ 10.35 കോടി പിന്നിട്ടു
ന്യൂയോര്‍ക്ക് | വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതിനിടയിലും ലോകത്തെ കൊവിഡ് കേസുകള്‍ ഉര്‍ന്ന് നില്‍ക്കുന്നു. ഇന്നലെ മാത്രം 3.85 ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടതായി വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ ഏഴരക്കോടി ജനങ്ങള്‍ രോഗമുക്തി കൈവരിച്ചിട്ടുണ്ട്. വൈറസിനെ തുടര്‍ന്ന് ഇതിനകം 22,36,975 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍.
അമേരിക്ക, ഇന്ത്യ,ബ്രസീല്‍, റഷ്യ,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കേസുള്ള അമേരിക്കയില്‍ രണ്ട് കോടി അറുപത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഒരു ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.4.52 ലക്ഷം പേര്‍ മരിച്ചു.
ഇന്ത്യയില്‍ 1,07,53,353 കേസും 1.54 ലക്ഷം മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 92 ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.24 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്.