National
കേന്ദ്ര ബജറ്റിനെതിരെ പരിഹാസവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി | കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച പൊതുബജറ്റിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്നും തരൂര്‍ പ്രതികരിച്ചു.
കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്മ വന്നതെന്ന് തരൂര്‍ പറഞ്ഞു. എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് നിങ്ങളുടെ ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബി ജെ പി സര്‍ക്കാര്‍ ഓര്മപ്പെടുത്തുന്നതെന്നായിരുന്നു പരിഹാസം.
---- facebook comment plugin here -----