Connect with us

National

പ്രതിരോധ മന്ത്രാലയത്തിന് ബജറ്റില്‍ വകയിരുത്തിയത് റെക്കോര്‍ഡ് തുക

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ബജറ്റില്‍ ഇത്തവണ പ്രതിരോധത്തിന് നീക്കിവെച്ചത് റെക്കോര്‍ഡ് തുക. മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനയാണ് ഇത്തവണ പ്രതിരോധ മന്ത്രാലയത്തിന് വകയിരുത്തിയത്.

4.78 ലക്ഷം രൂപ പ്രതിരോധ മേഖലക്ക് മാറ്റിവെച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ 1.35 ലക്ഷം കോടി രൂപ മൂലധന ചിലവുകള്‍ക്കാണ്.

പ്രതിരോധമന്ത്രാലയത്തിന് റെക്കോര്‍ഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

Latest