Kerala
പരമ്പരാഗത വോട്ട് ബേങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ട: തൃശൂര്‍ അതിരൂപത
തൃശൂര്‍| നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ വ്യക്തമായ സൂചന ലനല്‍കി തൃശൂര്‍ അതിരൂപത. കേരളത്തിലെ മുന്നണികള്‍ മതേതര മൂല്ല്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അധികാരം പിടിച്ചെടുക്കാന്‍ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാകില്ല. ക്രൈസ്തവ സമൂഹത്തെ മുന്നണികള്‍ അവഗണിക്കുകയാണെന്നും തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ പറയുന്നു.
സമുദായത്തിനെ അവഗണിച്ചാല്‍ പ്രതികരിക്കും. പരമ്പരാഗത വോട്ട് ബേങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ടതില്ല. ആരാണോ പരിഗണിക്കുന്നത് അവര്‍ക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാട് സഭ എടുത്തിരുന്നു. ഇത് കേരളം കണ്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളടെ താത്പര്യം സംരക്ഷിക്കുന്നവരെ പിന്തുണക്കുമെന്നും അതിരൂപത പറയുന്നു.
---- facebook comment plugin here -----