Connect with us

Kerala

എം ശിവശങ്കറിന്റെ നിര്‍ണായക ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

Published

|

Last Updated

കൊച്ചി | വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി ജെ എം കോടതിയാണ് നിര്‍ണായക വിധി പുറപ്പെടുവിക്കുക. ഇന്ന് ജാമ്യം ലഭിച്ചാല്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം അദ്ദേഹം പുറത്തിറങ്ങും.

ഡോളര്‍ കടത്തുമായി തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്സ്മെന്റ് കേസിലും ശിവശങ്കര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest