Connect with us

National

കര്‍ഷക സമരം; പാര്‍ലിമെന്റില്‍ വലിയ പ്രതിഷേധത്തിന് പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കുന്ന ഇന്ന് പാര്‍ലമെന്റില്‍ വലിയ പ്രതിഷേധത്തിന് പ്രതിപക്ഷം. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുമ്പ് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുക. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയുടെ ഭാഗമായി കര്‍ഷക സമരത്തിലെ അഭിപ്രായം പറയാം എന്നതായിരുന്നു രണ്ട് സഭാ അധ്യക്ഷന്മാരും ഇന്നലെ കൈക്കൊണ്ട നിലപാട്. ഇരു സഭകളിലും ഇന്നും ഇവര്‍ വ്യക്തമാക്കുക. എന്നാല്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. കര്‍ഷക വിഷയത്തില്‍ കൂടുതല്‍ പാര്‍ട്ടികള്‍ പ്രതിപക്ഷ നിരയില്‍ ഒരുമിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ പാര്‍ലിമെന്റിലുള്ളത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ചയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തരുത് എന്ന അഭിപ്രായം ഒരു വിഭാഗം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ട്. അവര്‍ ഈ നിലപാടില്‍ ഉറച്ച് നിന്നാല്‍ കോണ്‍ഗ്രസും ചര്‍ച്ചയുടെ ഭാഗമായി സഭ നടപടികളില്‍ പങ്കെടുക്കും. രാജ്യസഭയില്‍ ഭുവനേശ്വര്‍ കലിതയും ലോകസഭയില്‍ ലോക്കെറ്റ് ചാറ്റര്‍ജിയും ആണ് നന്ദി പ്രമേയം അവതരിപ്പിക്കുക. ലോക്സഭയില്‍ ലോക്കെറ്റ് ചാറ്റര്‍ജി ഇന്നലെ ഒറ്റവരി നന്ദിപ്രമേയം അവതരിപ്പിച്ചെങ്കിലും പ്രസംഗം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

 

 

Latest