Kerala
മറ്റൊരാളെ പരീക്ഷിക്കുന്നത് കൈവിട്ട കളിയെന്ന് വിലയിരുത്തല്‍; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ നാലാം തവണയും മത്സരിച്ചേക്കും
കോഴിക്കോട് | നോര്‍ത്തില്‍ നാലാം തവണയും എ പ്രദീപ് കുമാര്‍ ജനവിധി തേടിയേക്കും. പ്രദീപ് കുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. രണ്ട് തവണ മത്സരിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാടെങ്കിലും തുടര്‍ ഭരണം ലക്ഷ്യം വെക്കുമ്പോള്‍ മറ്റൊരാളെ പരീക്ഷിച്ച് കൈവിട്ട കളിക്ക് നില്‍ക്കേണ്ടെന്നാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ തീരുമാനമെന്നറിയുന്നു.
മണ്ഡലം കൈവിടാതിരിക്കാന്‍ എ പ്രദീപ് കുമാറിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. ഈ അഭിപ്രായം സംസ്ഥാന നേതൃത്വത്തെ സിപിഎം ജില്ല കമ്മിറ്റി അറിയിച്ചു. മൂന്ന് തവണ പ്രദീപ് കുമാര്‍ മത്സരിച്ചു. ഭരണ തുടര്‍ച്ച ലക്ഷ്യം വെക്കുന്ന ഇടതുമുന്നണി ജില്ലയില്‍ പരമാവധി സീറ്റ് നേടാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം മാനിക്കുമെന്നാണ് കരുതേണ്ടത്.