National
തൃണമൂല്‍ എം പി ദിനേശ് ത്രിവേദി രാജിവെച്ചു

കൊല്‍ക്കത്ത |പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേവ് ദിനേശ് ത്രിവേദി രാജ്യസഭ എം പി സ്ഥാനം രാജിവെച്ചു. പശ്ചിമ ബംഗാളില്‍ ആക്രമണങ്ങള്‍ വ്യാപിക്കുകയാണ്. ഇത് തടയാന്‍ തനിക്ക് ഒന്നും ചെയ്യാനാകാത്തതിനാലാണ് രാജ്യസഭ എം പി സ്ഥാനം രാജിവെക്കുന്നതെന്ന് ദിനേശ് ത്രിവേദി പറഞ്ഞു. മമതയുടെ വിശ്വസ്തനും മുന്‍കേന്ദ്രമന്ത്രിയുമായി ദിനേശ് ത്രിവേദി ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ അദ്ദേഹം ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
ഞാന്‍ ഇന്ന് രാജ്യസഭാഗത്വം രാജിവെക്കുകയാണ്. എന്നെ ഇങ്ങോട്ട് അയച്ച പാര്‍ട്ടിയോടുള്ള എല്ലാ നന്ദിയും അറിയിക്കുന്നു. പക്ഷെ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ ഒന്നും ചെയ്യാനാകാതെ ശ്വാസം മുട്ടുകയാണ് ഞാന്‍. ഇവിടെ ഇരുന്നിട്ടും ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ പിന്നെ രാജി വെക്കുകയാണ് വേണ്ടതെന്ന് എന്റെ ആത്മാവ് പറയുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്കായി ഞാന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കും രാജി പ്രഖ്യാപനം നടത്തി അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് മമതയുടെ പ്രതികരണം ഇതുവരെ എത്തിയിട്ടില്ല.