Kerala
കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; പോലീസ് ലാത്തിച്ചാര്‍ജ് നടത്തി

മലപ്പുറം | കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിക്കെത്തിയ മുഖ്യമന്ത്രിക്കെതിരേ ഒരു വിഭാഗം യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. എംഎസ്എഫ്, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പോലീസ് ലാത്തി വീശി.
പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചതോടെ ഇതുവഴി കോഴിക്കോട് മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതം നിലച്ചു.
ഉപരോധത്തെ തുടര്‍ന്ന് ദേശീയപാത 66-ല്‍ അരമണിക്കൂറിലധികംഗതാഗതം തടസ്സപ്പെട്ടു.
അതേ സമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന സംവാദ പരിപാടി കൃത്യസമയത്ത് കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ ആരംഭിച്ചു. മന്ത്രി കെ ടി ജലീലും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
---- facebook comment plugin here -----