Gulf
യാത്രയയപ്പ് നല്‍കി
കുവൈറ്റ് സിറ്റി | 36 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്
തിരിക്കുന്ന ഐ സി എഫ് നാഷണല്‍ സര്‍വീസ് സെക്രട്ടറി അബ്ദുല്‍ അസീസ് മാസ്റ്റര്‍ക്ക് കുവൈറ്റ് സിറ്റി സെന്‍ട്രല്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി.
മുഹമ്മദലി സഖാഫി പട്ടാമ്പി ആധ്യക്ഷം വഹിച്ചു. ഐ സി എഫ് ഫിനാന്‍സ് സെക്രട്ടറി അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ പ്രസിഡന്റ്
അബ്ദുല്‍ ഹകീം ദാരിമി, സെക്രട്ടറി അബ്ദുല്ല വടകര, അബ്ദുല്‍ അസീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഹമ്മദ് ബാദുഷ മുട്ടനൂര്‍ സ്വാഗതവും ഉബൈദ് ഹാജി മായനാട് നന്ദിയും പറഞ്ഞു.
---- facebook comment plugin here -----