Kasargod
കാസർകോട് എസ് വൈ എസിന് പുതിയ നേതൃത്വം
![](https://assets.sirajlive.com/2021/02/sys-ksd.jpg)
![](https://assets.sirajlive.com/2021/02/sys-ksd-300x188.jpg)
സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി സഅദി (പ്രസിഡന്റ്), അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ (ജന. സെക്രട്ടറി), അബ്ദുൽ കരീം ദർബർകട്ട (ഫൈനാൻസ് സെക്രട്ടറി)
കാസർകോട് | സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) കാസർകോട് ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികൾ. പ്രസിഡന്റായി സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി സഅദിയേയും ജനറൽ സെക്രട്ടറിയായി അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറയേയും തിരഞ്ഞെടുത്തു. അബ്ദുൽ കരീം ദർബർകട്ടയാണ് ഫൈനാൻസ് സെക്രട്ടറി.
വൈസ് പ്രസിഡന്റുമാരായി സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം (ദഅവ), വി പി യു ഹംസ മിസ്ബാഹി ഓട്ടപ്പടവ് (സാന്ത്വനം), സെക്രട്ടറിമാരായി മൂസ സഖാഫി കളത്തൂർ (ഓർഗനൈസിംഗ്), അബൂബക്കർ കാമിൽ സഖാഫി പാവൂറടുക്ക (ദഅവ), ബി കെ അഹ്മദ് മുസ്ലിയാർ കുണിയ (സാന്ത്വനം), ശാഫി സഅദി ഷിറിയ (സാമൂഹികം), സിദ്ദീഖ് സഖാഫി ബായാർ (സാംസ്കാരികം), താജുദ്ദീൻ മാസ്റ്റർ (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന കൗൺസലർമാരായി എൻ പി മുഹമ്മദ് സഖാഫി പാത്തൂർ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ജബ്ബാർ മിസ്ബാഹി മൗക്കോട്, അബ്ദുല്ല പൊവ്വൽ, നൗശാദ് മാസ്റ്റർ തൃക്കരിപ്പൂർ, അശ്രഫ് സുഹ്രി പരപ്പ, മൂസ സഖാഫി, അബൂബക്കർ കാമിൽ സഖാഫി, സിദ്ദീഖ് സഖാഫി എന്നിവരെയും തിരഞ്ഞെടുത്തു.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറാംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. പുനഃസംഘടനാ നടപടികൾക്ക് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ നേതൃത്വം നൽകി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ റഹ്മാൻ അഹസനി, മുനീർ ബാഖവി ആശംസ നേർന്നു. ബശീർ പുളിക്കൂർ സ്വാഗതവും കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി നന്ദിയും പറഞ്ഞു.