Connect with us

Kerala

മതസ്പര്‍ദയുണ്ടാക്കാന്‍ ശ്രമം; ഇ ശ്രീധരനെതിരെ പോലീസില്‍ പരാതി

Published

|

Last Updated

തിരുവനന്തപുരം | മെട്രോമാന്‍ ഇ ശ്രീധരന്‍ സമുദായ സ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പോലീസില്‍ പരാതി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നി പ്രസ്താവനകള്‍ സമൂഹത്തില്‍ മതസ്പര്‍ദക്ക് കാരണമാകുമെന്ന് കാണിച്ചാണ് പരാതി. കൊച്ചി സ്വദേശി അഡ്വ.അനൂപ് വി ആര്‍ ആണ് പൊന്നാനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്റെ വിവാദ പരാമര്‍ശം. ലവ് ജിഹാദ് ഉള്ളതാണ്. ഹിന്ദു പെണ്‍കുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരില്‍ പിന്നീടവര്‍ പ്രയാസപ്പെടുന്നതുമൊക്കെ കണ്ടിട്ടുണ്ട്.അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഞാന്‍ തീര്‍ച്ചയായും എതിര്‍ക്കും എന്നായിരുന്നു പ്രതികരണം.

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യത്തിന് സസ്യാഹാരിയാണ് താനെന്നും ആരും മാംസം കഴിക്കുന്നത് ഇഷ്ടമല്ലെന്നും തനിക്ക് അത്തരക്കാരെ ഇഷ്ടമല്ലെന്നുമായിരുന്നു പ്രതികരണം. ഈ പരാമര്‍ശങ്ങളാണ് വിവാദമായി മാറിയത്.

Latest