Connect with us

Kerala

മുഖ്യമന്ത്രി കാപട്യത്തിന്റെ പര്യായം: കെ സുരേന്ദ്രന്‍

Published

|

Last Updated

മലപ്പുറം | കാപട്യത്തിന്റേയും ഇരട്ടത്താപ്പിന്റേയും പര്യായമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ ആരോപണം ഉയര്‍ന്നതിന് പിന്നാലെ അത് ബി ജെ പിയും യു ഡി എഫും തമ്മിലുള്ള കളിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടിയെന്ന നിലയില്‍ യു ഡി എഫും ബി ജെ പിയും ഇത്തരം വിഷയങ്ങളില്‍ സമാനമായിട്ടുള്ള അഭിപ്രായങ്ങള്‍ പറയും. അത് എല്ലാ കാലത്തും നടത്തുന്നതാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് എല്‍ ഡി എഫും ബി ജെ പിയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പിണറായി കഴിഞ്ഞ ദിവസം നടത്തിയ വിമര്‍ശനത്തിനെതിരേയും സുരേന്ദ്രന്‍ രംഗത്തെത്തി. യോഗി എവിടെ കിടക്കുന്നുവെന്നും യോഗിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമെ പിണറായിക്കുള്ളൂവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സ്വന്തം പരാജയം മറക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനും പിണറായിക്ക് യോഗ്യതയില്ല. രാഹുലിന്റെ ഔദാര്യത്തിലാണ് സിപ എം ചെലവ് നടത്തുന്നത്. കോണ്‍ഗ്രസിന്റെ ഔദാര്യം ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ എവിടെയായിരിക്കുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

 

Latest