Gulf
പ്രവാസികളുടെ കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ തീരുമാനം സ്വാഗതാര്‍ഹം: ഐ സി എഫ്

ജിദ്ദ | വിദേശത്ത് നിന്നും നാട്ടിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ നടത്തുന്ന കോവിഡ് പരിശോധനയുടെ ചെലവ് വഹിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ ഐ സി എഫ് നാഷണല്‍ കമ്മിറ്റി സ്വാഗതം ചെയ്തു. പുറപ്പെടുന്ന രാജ്യത്തുനിനും 72 മണിക്കൂര്‍ മുമ്പെടുക്കുന്ന കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായി വിമനത്താവളത്തിലെത്തുന്നവരും നിര്‍ബന്ധിത പി സി ആര്‍ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കുടുംബവുമായി നാട്ടിലെത്തുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സാമ്പത്തികമായും അല്ലാതെയും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍ദ്ദേശത്തിനെതിനെതിരെ ഐ സി എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശ കാര്യ മന്ത്രി എന്നിവര്‍ക്ക് ഐ സി എഫ് നേരത്തെ കത്തയക്കുകയും ചെയ്തിരുന്നു. കോവിഡ് പരിശോധന സൗജന്യമാക്കി പ്രവാസി കളുടെ ആശങ്കയകറ്റണമെന്ന് കേരള മുസ്ലിം ജമാഅത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും കേന്ദ്ര,കേരള സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന്റെ പ്രവാസികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി, പ്രവാസികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് സൗജന്യമാക്കിയ ആരോഗ്യമന്ത്രിയേയും മുഖ്യമന്ത്രിയെയും ഐ സി എഫ് നാഷണല്‍ കമ്മിറ്റി അഭിനന്ദിച്ചു.
സയ്യിദ് ഹബീബ് അല്‍ ബുഖാരി ആദ്യക്ഷം വഹിച്ചു. നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, അഷ്റഫലി, സലിം പാലച്ചിറ, സുബൈര്‍ സഖാഫി, ഖാദര്‍ മാഷ്, സലാം വടകര സംബന്ധിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും ഉമര്‍ സഖാഫി മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.